Monday, August 31, 2009

തൊടിയിലെ കാഴ്ചകള്‍

ഇത്തവണത്തെ അവധിക്കാലത്ത് വീടിനുചുറ്റും കണ്ട കുറെ കാഴ്ചകള്‍ ക്യാമറായിലാക്കി. അവയില്‍ ചിലത് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

ഒരു കാര്യം മനസ്സിലായി. സ്ഥിരമായി കാണുന്ന പല പൂക്കളുടെയും ചെടികളുടെയും പേര്‍ എനിക്കറിയില്ല എന്ന്! (അറിയാവുന്നവര്‍ ഫോട്ടോയുടെ നമ്പര്‍ സഹിതം കമന്റ്റ്റായിട്ടാല്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് പേരുകളെല്ലാം പൂര്‍ത്തിയാക്കാമായിരുന്നു!)









2. ജാതി
(എല്ലാ വെക്കേഷനും വീട്ടില്ലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ജാതിക്കാ പറിച്ച് ഉപ്പും മുളകും കൂട്ടിത്തിന്നുക എന്നതാണ്!)



3. ഇലുമ്പിപ്പൂവ്
5. പപ്പായ
6. ചെറുനാരകം





7. ഒടിച്ചുകുത്തി നാരകം.

(ഈ പേരെങ്ങിനെ വന്നു എന്നറിയില്ല! എങ്കിലും ഇവനും ഉപ്പും മുളകും ചേര്‍ത്ത് തിന്നാന്‍ അത്യുഗ്രനാണ്!)




8. ബോള്‍സം






9. ചെത്തി





10. കുരുമുളക്


11. അത്തിപ്പഴം
12. അത്തിമരം
13. വാടാമല്ലി
14. ഇടന (ഏടന)
15. പെന്റാസ്
16. കോറല്‍ ക്രീപ്പര്‍
17. കരിവേപ്പ്
18. മുരിങ്ങ
19. കാന്താരിമുളക്
20. ചെമ്പരത്തി

21. ചെത്തി



22. കൊങ്ങിണി
23. പാത്തുമ്മയുടെ ആട്
24. പാഷന്‍ ഫ്രൂട്ട്



25. പാഷന്‍ ഫ്രൂട്ട് (ക്ലോസ് അപ്)
26.വയല്‍പ്പൂവ്
27. നീലാബരി/കാക്കപ്പൂവ്
28.?

29. പാവയ്ക്ക
30.സാല്വ്യ
31.കല്യാണസൌഗന്ധികം
32. ചെന്തെങ്ങിന്‍ കുല

33. പാളയംകോടന്‍ വാഴക്കുല
34. വീണ്ടപ്പൂ
35. പതിമുഖം (?)

36.വാഴച്ചുണ്ട്
37. കൊങ്ങിണിപ്പൂവ്
38.?

39.നന്ദ്യാര്‍വട്ടം

40. ഉണ്ടമുളക്




41. മത്തപ്പൂവ്
42. ഏത്തവാഴക്കുല
43. പെന്റാസ്




44. കല്യാണസൌഗന്ധികം



45. അരളി/അലറി

07/09/09
സെബുവിന്റെയും പ്രിയയുടെയും ബിന്ദുവിന്റെയും മേരിക്കുട്ടിയുടേയും കമന്റുകള്‍ വഴി കിട്ടിയ പേരുകള്‍ ചേര്‍ത്ത് പോസ്റ്റ് എഡിറ്റു ചെയ്തിട്ടുണ്ട്.

26 comments:

പാഞ്ചാലി said...

ഇത്തവണത്തെ വെക്കേഷന് തൊടിയില്‍ നിന്നും കിട്ടിയവ!

അറിയാവുന്നവര്‍ (ബാക്കി/ശരിയായ) പേരുകള്‍ പറഞ്ഞു തന്നാല്‍ ഉപകാരം!

Zebu Bull::മാണിക്കൻ said...

27 - ഞങ്ങള്‍ ഇതിനെ നീലാംബരം എന്നാണു വിളിച്ചിരുന്നത്. ഒരു കാലത്ത് എന്റെ വീടിന്റെ വേലി നിറയെ ഉണ്ടായിരുന്ന ഒന്നാണ്‌. ഇപ്പോള്‍ ഒന്നുപോലുമില്ല :-(

34 - ഇതിനെ "വീണ്ട" എന്നാണു പ്രാദേശികമായി വിളിച്ചിരുന്നത്. ഇതും കാണാനില്ല ഇപ്പോള്‍.

ഇതൊക്കെ കാണുമ്പോള്‍ ഒരു വിഷമം. ഇതില്‍ പലതും കുട്ടിക്കാലത്തു ധാരാളം കണ്ടിരുന്നതും, തിന്നിരുന്നതും (ജാതിക്ക, ഇലുമ്പന്‍ പുളി, കമ്പിളിനാരങ്ങ) ഒക്കെയാണ്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടത് പറമ്പുകള്‍ നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രം

Zebu Bull::മാണിക്കൻ said...

[വീണ്ടപ്പൂവു പറിച്ച് കയ്യിലിട്ടു പതുക്കെ തിരുമ്മി മൃദുവാക്കിയിട്ട്, ഊതിവീര്‍‌പ്പിച്ച് പൊട്ടിച്ചു കളിക്കാറുണ്ടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ പത്തുമുപ്പത്തഞ്ചുകൊല്ലം മുമ്പ്]

44 - പടം കണ്ടിട്ട് "സുഗന്ധി" എന്നും, "കല്യാണസൗഗന്ധികം" എന്നും അറിയപ്പെടുന്ന ചെടിയാണിതെന്നു തോന്നുന്നു ഇത്.

45 - "അരളി", അഥവാ "അലറി" എന്നെല്ലാം വിളിക്കുന്ന മരമാണിതെന്നു തോന്നുന്നു.

പ്രിയ said...

8. ബോള്‍സ് (ചുമ്മ പെറ്റ് നെയിം ആയിരിക്കും. എന്തെലും പേരു വേണല്ലോന്നൊര്‍ത്ത്.അല്ലാതിതെന്തു പേര്.)
22, 37. കൊങ്ങിണിപ്പൂവ്
27. കാക്കാപ്പൂവ്
31,44. കല്യാണസൗഗന്ധികം (ചുമ്മാതാവും . ഈ പൂവിനു വേണ്ടി ഭീമന്‍ പോവാന്‍ മാത്രം സുഗന്ധം ഒന്നുല്ലാ)
34. ? ഇതു വീണ്ടപ്പൂ. ഈ പൂവിന്റെ ബീറ്റാ വെര്‍ഷന്‍ dubai എമിരെറ്റ്സ് ടവറിന്റെ പുറകുവശത്തെ റോഡില്‍ ഉണ്ട്. ഇന്നു രാവിലെയും കണ്ടതാ. പൂവു പറിച്ചാലഞ്ഞൂറ് ദിര്‍ഹം ഫൈന്‍. എന്താ ഒരു വില :(

39.നന്ത്യാര്‌വട്ടം

45. അരളി

പ്രിയ said...

26 അല്ലേ വയല്പ്പൂവ്

ബിന്ദു കെ പി said...

ഒരു അടിപൊളി പൂക്കളമുണ്ടാക്കാനുള്ള വകുപ്പുണ്ടല്ലോ ഇവിടെ..:) പാത്തുമ്മയുടെ ആട് തക്കം കിട്ടിയാൽ ഇതെല്ലാം അകത്താക്കാനുള്ള നില്പാണെന്നു തോന്നുന്നു :)

ചെത്തിയുടെ കൂടെ ഒരു ചോദ്യചിഹ്നം എന്തിനാ? അത്ര സംശയമുണ്ടോ..?

15, 43: ഇവ പല കളറിൽ ഉണ്ട്. പൂക്കുലകൾ ചെത്തിയുമായി നല്ല സാദൃശ്യമുണ്ടെങ്കിലും ചെത്തിയല്ല.

21,37: കൊങ്ങിണിപ്പൂവ് എന്ന് അറിയപ്പെടുന്ന പൂവ്. ഇവയും പല കളറുകൾ ഉണ്ട്.
27. നീലാംബരി എന്നാണ് ഞങ്ങൾ വിളിയ്ക്കുന്നത്.

31, 44: കല്യാണസൗഗന്ധികം എന്നാണ് ഇവിടങ്ങളിൽ പറയുന്നത്. രാത്രിയിൽ ഇത് പരിസരമാകെ സുഗന്ധം പരത്തും. ഭീമസേനനെ നെട്ടോട്ടമൊടിച്ചത് ഈ പൂവിനുവേണ്ടിയായിരുന്നോ പാഞ്ചാലീ..?:)

39: നന്ത്യാർ‌വട്ടം.

45: ഇതിന് അലറിപ്പൂവ് എന്നാണ് ഇവിടെ പറയുന്നത്. അരളി എന്നും ചിലർ പറയും.

പാഞ്ചാലി said...

സെബു, നന്ദി! വീണ്ടപ്പൂ സെബു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നു. കമ്പിളിനാരകം (ബംബ്ലിനാരകം) അന്വേഷിച്ചിട്ട് കാണാന്‍ പോലും കിട്ടിയില്ല. :(

പ്രിയ അപ്ഡേറ്റിന് നന്ദി! കൊങ്ങിണി അറിയാമായിരുന്നു. മറന്നതാണ്.
കല്യാണസൌഗന്ധികം അറിയാത്ത എന്തു പാഞ്ചാലിയാ ഞാന്‍!:((
നന്ദ്യാര്‍വട്ടമെന്നു ഞങ്ങള്‍ വിളിക്കുന്ന പൂവിനു കൂടുതല്‍ ഇതളുകളുണ്ട്.

ബിന്ദു,, നന്ദി!
ഈ കല്യാണസൌഗന്ധികത്തിന് അത്രയധികം സുഗന്ധമൊന്നും തോന്നിയില്ല. (ജലദോഷമായിരുന്നതിനാലായിരിക്കും!)

പൊറാടത്ത് said...

കൊള്ളാം മാഷേ.... സന്തോഷായി. നന്ദി..

ഓണാശംസകൾ...

Zebu Bull::മാണിക്കൻ said...

[വിഷയേതരം: ഇത്തവണ നാട്ടില്‍‌പ്പോയിരുന്നപ്പോള്‍, എന്റെ അനന്തരവള്‍ അവളുടെ കൂട്ടുകാരുമൊത്ത് അവളുടെ കോളേജിനടുത്തുള്ള ഇലവീഴാപ്പൂഞ്ചിറയില്‍ പോയ വിശേഷം പറഞ്ഞു. അങ്ങനെ പാഞ്ചാലിയെക്കുറിച്ചോര്‍‌ക്കാന്‍ സംഗതിയായി :-)]

പാഞ്ചാലി said...

പൊറാടത്തിനു സന്തോഷമായെന്നറിഞ്ഞതില്‍ എനിക്കും സന്തോഷം. ഓണാശംസകള്‍ തങ്കള്‍ക്കും നേരുന്നു.

സെബൂ, ഇത്തവണയും ഇലവീഴാപ്പൂഞ്ചിറയില്‍ പോകണമെന്നു കരുതിയിരുന്നെങ്കിലും തിരക്കു മൂലം നടന്നില്ല. പക്ഷെ മൂലമറ്റത്തുനിന്ന് പുള്ളിക്കാനം വഴിയുള്ള വാഗമണ്‍ യാത്ര നടത്തി. തികച്ചും നല്ലൊരു അനുഭവമായിരുന്നു. അപകടം പിടിച്ച വഴിയാണെങ്കിലും വഴിയോരക്കാഴ്ചളും മറ്റും ശരിയ്ക്കും ഇഷ്ടമായി.

മേരിക്കുട്ടി(Marykutty) said...

16. Rangoon creeper.

Kongini is better known as Aripoovu.

മേരിക്കുട്ടി(Marykutty) said...

sorry, its coral creeper. Rangoon creeper is the one which we call as May masa poovu..

Zebu Bull::മാണിക്കൻ said...

കൊങ്ങിണി vs അരിപ്പൂവ് - ഞങ്ങളുടെ നാട്ടില്‍ ഇതു രണ്ടും വ്യത്യസ്തന്മാരായ ബാര്‍‌ബര്‍‌മാരായിരുന്നു. അരിപ്പൂവ് എന്നാല്‍ ഓണക്കാലത്ത് പറമ്പിലും വയലികളിലും മറ്റും ഉണ്ടാവുന്ന ഇളം‌നീല നിറത്തിലുള്ള ഒരുതരം പൂവ്. പൂക്കളത്തിലിടുമ്പോള്‍ ഇതിനെ വേര്‍പെടുത്തിയാണിടാറ്. കൊങ്ങിണിയെന്നാല്‍ പൊതുവെ വേലിയില്‍ നട്ടുപിടിപ്പിക്കുന്ന, ഓറഞ്ചോ, പര്‍‌പ്പിളോ മറ്റോ നിറങ്ങളുള്ള ഒരുതരം ചെടി. അതിന്റെ പൂവും വിടര്‍‌ത്തിയാണു പൂക്കളത്തില്‍ ഇടാറെങ്കിലും, അരിപ്പൂവുമായി മറ്റു സാമ്യങ്ങളൊന്നുമില്ലായിരുന്നു.

പാഞ്ചാലി said...

അരിപ്പൂവ് എന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്!
കോറല്‍ ക്രീപ്പര്‍ ചേര്‍ത്തു. നന്ദി മേരിക്കുട്ടീ!

Raman said...

43- thumpayaanennu thonunnu

വികടശിരോമണി said...

വെറുതേ,ഈ പഴയപൂക്കളത്തിന്റെ കാര്യം ഇന്ന് ഓർമ്മിച്ചു.
ഒന്നുകൂടി വന്നുപോണു,അത്രേള്ളൂ.

പാഞ്ചാലി said...

രാമാ,:)

വിക്സ്...വീണ്ടും വന്ന് നോക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് എന്റെ പോസ്റ്റുകള്‍ക്കുണ്ടോ? ഹോ...ഏതയാലും ഭയങ്കര സന്തോഷമായി!

ചേച്ചിപ്പെണ്ണ്‍ said...

ആ ബാല്സത്ത്തിനു ചൈനീസ് ബാല്സം എന്നാ ഞങ്ങള്‍ടെ ഇവിടെ പറയുക ....
നല്ല പൂക്കള്‍ ....

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

എനിക്ക് ചൈനീസ് ബാല്സത്ത്തിന്റെ പത്തു കലര്കള്‍ ഉണ്ടാര്‍ന്നു ...
വെള്ള
പിങ്ക്
ലൈറ്റ് പിങ്ക്
ഒരെന്ജ്
റെഡ്
വയലറ്റ് (മജെന്താ )
ലൈറ്റ് മജെന്താ ( ഇത് വിത്ത് വീണ് മുളച്ച് കിട്ടീത്‌ )
പീച്ച് ( പാന്ചാലീടെ വീട്ടില്‍ ഉള്ളത്‌ )


പിന്നെ
ഒരെന്ജ് , റെഡ് , പിങ്ക് , മജെന്താ , ഇവയുടെ കൂടെ വെള്ള മിക്സ്‌ ചെയ്തത്‌ ...
ഇപ്പൊ വന്നു വന്നു മൂന്ന് നാലേ ഉള്ളൂ ....

പാഞ്ചാലി said...

ചേച്ചിപ്പെണ്ണെ :):):)

പാഞ്ചാലി said...

ഇതിനിടയില്‍ ഒരു കമന്റ് ഡിലിറ്റ് ചെയ്തോ! ഞാന്‍ ഒരു കമന്റിന് ഒരു സ്മൈലി എന്ന കണക്കിനിട്ടതായിരുന്നു!

അക്ഷരപകര്‍ച്ചകള്‍. said...

Very nice pictures.... do upload more.

faisu madeena said...

ങ്ഹും....

ooleenjali said...

30 -salvya

Curator said...

നല്ല ശേഖരം. നിർത്തിയത് കഷ്ടമായിപ്പോയി. ബ്ലോഗിനെ മിസ് ചെയ്യുന്നു.