ഈയിടെ ഫാരിങ്ങ്ടന്‍ ലെയ്ക്കിന്റെ പരിസരത്ത് കൂടി വീണ്ടും കടന്നു പോകേണ്ട ആവശ്യമുണ്ടായിരുന്നു. വസന്തകാലത്തും ഹേമന്തകാലത്തും അതിലെ പോയപ്പോള്‍ എടുത്ത പടങ്ങള്‍ ബ്ലോഗിലിട്ട കാര്യം ഓര്‍ത്തപ്പോള്‍ അതുവഴി ഒന്നു പോയി മഞ്ഞുകാലത്ത് അവിടം എങ്ങിനെയിരിക്കുന്നു എന്ന് നോക്കിക്കളയാം എന്ന് കരുതി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഏറ്റവും താഴ്ന്ന താപനില 5 ഡിഗ്രീ ഫാരന്‍ ഹീറ്റ് ( -15 ഡിഗ്രീ സെത്ഷ്യസ് )ആയിരുന്നതിനാല്‍ തടാകത്തിലെ വെള്ളം കട്ടിപിടിച്ചിരുന്നു.
ഫാരിങ്ടന്‍ ലേയ്ക്-ഹേമന്തത്തില്‍
തടാകത്തിലെ കട്ടിപിടിച്ച വെള്ളത്തിന് മുകളില്‍ കഴിഞ്ഞ ദിവസം വീണ മഞ്ഞും കൂടി ആയപ്പോള്‍ ഏതാണ്ട് വെള്ളപ്പരവതാനി വിരിച്ചതു പോലെയിരുന്നു. ഉറഞ്ഞുകിടക്കുന്ന വെള്ളത്തിന് മുകളിലെ മഞ്ഞിലൂടെ ഒരു പിതാവ് തന്റെ പുത്രനെ ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ അടപ്പിലിരുത്തി വലിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു! പണ്ട് ചേട്ടന് കമുകിന് പാളയില്‍ എന്നെയിരുത്തി വലിച്ചുകൊണ്ട് നടന്നിരുന്നതോര്‍ത്തു പോയി!
15 comments:
ഫാരിങ്ടന്‍ ലേയ്ക്-പല സീസണ്‍സ്-പല രൂപങ്ങള്‍!
സ്ഥലം ഒന്നു തന്നെ. ക്യാമറാ മാത്രം മാറി. അവസാന ചിത്രം സെല്‍ ഫോണില്‍ എടുത്തതിനാല്‍ ലോ റിസൊല്യൂഷനായിരിക്കും!
വസന്തത്തിലെ പടമാണ് ഏറ്റവും വശീകരിച്ചത്. രാവിലെ മുതല്‍ ‘നീലഗിരിയുടെ സഖികളേ’ എന്ന പാട്ട് തലയ്ക്കകത്തുചുറ്റിത്തിരിയുകയായിരുന്നതു കൊണ്ട് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടി.
ശിശിരത്തിലെ പടം...എന്തു രസമായിരിക്കും അതിലൂടെ നടക്കാന്‍
സെബു,
“‘നീലഗിരിയുടെ സഖികളേ’ എന്ന പാട്ട് തലയ്ക്കകത്തുചുറ്റിത്തിരിയുകയായിരുന്നതു കൊണ്ട്”-
കാളയ്ക്കുള്ളില് ഒരു ഗായകനുമുണ്ടോ! ദൈവമേ!(പാടാഞ്ഞതു നന്നായി. അല്ലെങ്കില്‍ ആ “സുപ്രഭാതം...” കേട്ട് ജയചന്ദ്രന് തലതല്ലി ചത്തേനെ!)
പൈങ്ങ്സ് കണ്ടതില്‍ സന്തോഷം. ഈ പൊട്ട ഫോട്ടോകള്‍ ഇടാനുള്ള എന്റെ ധൈര്യം കണ്ട് പടപ്പുലി പൈങ്ങോടന്‍ പേടിച്ചുപോയിക്കാണുമെന്നു കരുതുന്നു.ക്ഷമിക്കണേ! ഫോട്ടോകള്‍ വളരെ മോശമാണെന്നറിഞ്ഞുതന്നെ ഇട്ടതാണ്. പല സീസണിലും ഉള്ള വ്യത്യാസം കാണിക്കുക എന്നൊരു താല്‍പ്പര്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ!
[കമന്റ് ഫോളോ-അപ്പിന്]
(ജയേട്ടന് കേട്ടാലും കുഴപ്പമൊന്നുമുണ്ടാവില്ല. ഞാനീപ്പാട്ടാണു പാടുന്നതെന്ന് അങ്ങേര്‍ക്കു മനസ്സിലായിട്ടുവേണ്ടേ. ഹി ഹി.)
ഋതുഭെദങ്ങൾക്കനുസരിച്ച് ഫാരിങ്ടൺ ലെയ്ക്ക് എടുത്തണിയുന്ന മുഖപടങ്ങളെല്ലാം മനോഹരം. രണ്ടാമത്തെ ചിത്രം വല്ലാതിഷ്ടപ്പെട്ടു
വസന്ത ഹേമന്ത ശിശിരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിച്ച് കാണാന്‍ രസം തോന്നി, പാഞ്ചാലി!
താങ്ക്സ്!
നല്ല മനോഹര ചിത്രങ്ങൾ...
കുറേ നാളായി ഈ വഴി വന്നിട്ട്....
മനസ്സു നിറഞ്ഞു...
ആശംസകൾ...
ലക്ഷ്മി, കൈതമുള്ള്, ചെറിയനാടന്‍...വരവിലും കമന്റിലും വളരെ സന്തോഷം.
ഋതുഭേതങ്ങല്ക്കനുസരിച്ച് പ്രകൃതിയുടെ ഭാവ മാറ്റം വല്ലാത്തൊരു ആകര്‍ഷണമാണ്. നമ്മള് ശ്രധിചില്ലെങ്കിലും അത് മാറിക്കൊണ്ടിരിക്കും. അത് നിരന്തരം ശ്രദ്ധിക്കുക, മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് വലിയ കാര്യം. പാഞ്ചാലിക്ക് അഭിനന്ദനങള്‍ !
:)
പാളയിലെ സഞ്ചാരം കലക്കി...
പാഞ്ചാലീ പടങ്ങള്‍ക്ക്
നന്ദ്രി വേണോ? പണം വേണോ?
:)
അതിമനോഹരം
അബുഅമ്മാര്, മോഹന്‍, മുരളി & മനു വരവിലും അഭിപ്രായം അറിയിച്ചതിലും പെരുത്ത് സന്തോഷം!
Post a Comment