Sunday, November 9, 2008

വസന്തം കടന്നു പോകുന്ന വഴി!

നവംബര്‍ ആയി. തണുപ്പും തുടങ്ങി. ഇലകളൊക്കെ വീഴാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. മിനിയാന്ന് റെയില്‍ റോഡ് ക്രോസ്സിംഗ് കടന്നപ്പോള്‍ ഇതിലും ഇലകളും വര്‍ണങ്ങളും കണ്ടിരുന്നു! ഇന്നലെ രാവിലെ ക്യാമറയുമായി ഇറങ്ങുമ്പോള്‍ ആകാശം മേഘാവൃതം! പിന്നെ ചന്നം പിന്നം മഴയും! അവിടെ എത്തിയപ്പോള്‍ കുറെയേറെ ഇലകള്‍ മഴയില്‍ വീണുപോയിരുന്നു! എങ്കിലും കൊള്ളാമെന്നു (?) തോന്നിയ ഫോട്ടോസ് പോസ്റ്റു ചെയ്യുന്നു!
"വസന്തം കടന്നു പോകുന്ന വഴി!"

10 comments:

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Sekhar said...

Beautiful. Nice description too.
Hoo.. sooooo.. coooool.... :)

saptavarnangal said...

Fall is beatuful. But the problem is it gets dark by 5pm and on week ends it will be rainy. So no photo opportunities as such!


Is it shot from car??Sharpness and the color richness is missing.

കാപ്പിലാന്‍ said...

Beautiful.

പാഞ്ചാലി :: Panchali said...

അയ്യോ! പേടിയാകുന്നു...ദേ മൂന്നു പുലികള്‍ വന്നു നില്ക്കുന്നു!

ശേഖര്‍, നന്ദി! (ചുമ്മാ എന്നെ പുകഴ്ത്തിയത്തിനു!) :)

സപ്താ, ഫോട്ടോഗ്രാഫിയില്‍ ഞാന്‍ വെറും ശിശുവല്ലേ! ഫോട്ടോ എടുക്കുന്നതിലും ഇഷ്ടം കാണുന്നതും കുറ്റം പറയുന്നതുമാണ്.
ഇനി ഒരു D90 വാങ്ങിയിട്ട് വേണം വല്ലതും പണിതു പഠിക്കാന്‍!
(പറഞ്ഞതു കറക്റ്റ്! ട്രാക്കില്‍ വണ്ടി‌ നിര്‍ത്തിയിട്ട്‌ വണ്ടിയില്‍ ഇരുന്നു തന്നെ എടുത്തതാണ്. ചാറ്റല്‍ മഴയും തണുപ്പും മടിയും കാരണം!)

കാപ്പില്‍സ് താങ്ക്സ്!

lakshmy said...

ശിശിരമേ...നീ ഇതിലെ വാ....

മനോഹരം!!!

kumar © said...

നല്ല സ്ഥലം. നല്ല പടവും. ഇതുപോലെയുള്ള ചിത്രങ്ങളിലാണ് നാലഞ്ചു കവിവാക്യങ്ങളും പ്രസ്ഥാവനകളും ഒക്കെ പ്രിന്റ് ചെയ്ത് വില്‍ക്കാന്‍ വയ്ക്കാറുള്ളത്. അപ്പോഴൊക്കെ തോന്നാറുണ്ട്, ഇതൊക്കെ ഒറിജിനല്‍ സ്ഥലങ്ങള്‍ തന്നെയാണോ അതോ നിറം കയറ്റിയതാണോ എന്ന്.

അപ്പോള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലേ?

(നമ്മുടെ നാട്ടിലെ മ്യൂസിക് വീഡിയോ ചേട്ടന്മാര്‍ കാണണ്ട. ഒരു പെണ്‍കുട്ടിയേയും കൊണ്ടുവന്ന അവള്‍ക്കൊരു നിറമുള്ള കുടയും കൊടുത്ത് അപ്പോള്‍ ഷൂട്ട് ചെയ്യും ഒരു ആല്‍ബം:)

പാഞ്ചാലി :: Panchali said...

ലക്ഷ്മി, കുമാര്‍ അഭിപ്രായത്തിന് നന്ദി. ഫാളിലും സ്പ്രിങ്ങിലും പ്രകൃതി ഇവിടെ വളരെ സുന്ദരിയാണ്. ഞാനും ഇവിടെ വരുന്നതു വരെ പല ഫോട്ടോകളും കണ്ടു വിശ്വസിക്കാതിരുന്നിട്ടുണ്ട്! പക്ഷെ ഇപ്പോള്‍ തോന്നുന്നു നമ്മുടെ വണ്ടന്മേടും, മാട്ടുപ്പെട്ടിയും, പാതിരാമണലും, പൊന്മുടിയും, വയനാടും, സൈലെന്റ് വാലിയുമൊക്കെ ഇതിലും എത്രയോ സുന്ദരമാണെന്ന്! ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച!

kumar © said...

ഫാളിലും സ്പ്രിങ്ങിലും പ്രകൃതി ഇവിടെ വളരെ സുന്ദരിയാണ്.

"ഇവിടെ” എന്നുപറഞ്ഞാല്‍ ഏതു പഞ്ചായത്തിലാ? ഏതാ രാജ്യം?

പാഞ്ചാലി :: Panchali said...

ലക്ഷ്മിക്ക് നന്ദി!

കുമാരാ... അമേരിക്കയിലെ "ഗാര്‍ഡന്‍ സ്റ്റേറ്റ്" എന്നറിയപ്പെടുന്ന ന്യൂ ജേഴ്സി സംസ്ഥാനത്തിലെ ഒരു കുഗ്രാമ പഞ്ചായത്ത്!
:)