മഞ്ഞ് കാരണമുള്ള കഷ്ടപ്പാടിനേക്കുറിച്ച് പണ്ടൊന്നെഴുതിയിരുന്നു. അമേരിക്കയില്‍ ഒഫീഷ്യലായി തിങ്കളഴ്ചയാണ് വിന്റന്‍ തുടങ്ങുന്നതെങ്കിലും കര്ട്ടന് റെയ്സറായി ഇന്നലെയും ഇന്നുമായി വീണ മഞ്ഞ് തകര്‍പ്പനായിരുന്നു. ഏതാണ്ട് രണ്ടടിയോളം! മഞ്ഞുമാറ്റി നടുവൊടിഞ്ഞ് വന്നിരുന്ന്, ചൂടുചായയും കുടിച്ച് കൊണ്ട്, കുറച്ച് ചിത്രങ്ങള്‍ ഇടാമെന്നു കരുതി.
സ്നോമാനെ ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ഡാകിനി ലുക്ക്
വെയിലുകൊള്ളുന്ന സ്നോമാന്‍
മഞ്ഞ്
എന്റെ വാനിന്റ്റെ കോലം!
ഇതൊരു റോഡായിരുന്നു!
അണ്ണാന് കുഞ്ഞും തന്നാലായത്!
പുത്രന്റെ സൈക്കിള്‍
വീണ്ടും പഴയ റോഡ്
മഞ്ഞ് ഉണങ്ങിയ ഇലകളോട് ചെയ്യുന്നത്
ബാക്ക് യാര്‍ഡ്
കോപ്പന്‍ഹേഗന്‍ സ്പെഷ്യല്‍ ഗ്രീന്‍ സ്നോമാന്‍ (കണ്ണ് മുന്തിരിങ്ങ, മൂക്ക് കാരറ്റ്, വായ് പയര്‍, ബട്ടന്‍സ് പ്ളം, മഫ്ലര്‍ പേപ്പര്‍)
മഞ്ഞുമാന്റെ ഫ്രെന്ഡ് വ്യൂ
മഞ്ഞേ പോ!!!
25 comments:
വീണ്ടും ഒരു മഞ്ഞു(കഷ്ട)കാലം!
wow..!!!
manju kanan kacha ketty 4000 km sancharicha eee pavam punyalan dhnyanayee.. padams kandappol.. ennalum " manje Poh" kurachu krooram caption thannee...
ഹാവൂ.. കിടിലം... എന്ത് രസം കാണാൻ...
ആ മഞ്ഞെന്നെങ്ങനെ എഴുതി ? ഫാർഗോയിലെ ഒരു സീൻ കണ്ടു.മഞ്ഞുകട്ട കാറിന്റെ കണ്ണാടിയിൽ നിന്നു മാറ്റുന്ന വിധം,അത്തരം ?
മഞ്ഞ് നിങ്ങള്‍ക്കു കഷ്ടപ്പാടായിരിക്കും പക്ഷെ ഞങ്ങള്‍ക്ക് ഇങ്ങനെ കണ്ടിരിക്കാന്‍ എന്ത് രസം!!!
ഹായ്
മഞ്ഞ് തുടങ്ങിയല്ലേ? അനുഭവിച്ചോ..അനുഭവിച്ചോ..
ഞങ്ങളിങ്ങനെ ഫോട്ടോകൾ കണ്ടു രസിച്ചോളാം :)
അവിടെ വിന്ററിനും സമ്മറിനുമൊക്കെ ഒഫീഷ്യൽ പെർമിഷൻ കിട്ടിയിട്ടു വേണോ തുടങ്ങണമെങ്കിൽ!!!! :)
എല്ലാവര്ക്കും,ഇങ്ങോട്ടുള്ള വരവില്‍, സന്തോഷസൂചകമായി, എന്റെ ഡ്രൈവ് വേയില്‍ നിന്നും ഓരോ ചാക്ക് മഞ്ഞ് തരാം!(സ്വയം വാരി കൊണ്ടുപോയിക്കൊള്ളണം :))
കിരണ്‍സേ, ഫാര്‍ഗോയിലെ (നല്ല്ലൊരു പടമായിരുന്നു) ഈ സീനാണോ ഉദ്ദേശിച്ചത്?
സ്നോഫാള്‍ പല റ്റൈപ്പുണ്ട്. കഴിഞ്ഞ ദിവസം വീണത് പൌഡര്‍ പോലുള്ളതും റ്റെമ്പറേച്ചര്‍ അധികം താഴെയുമല്ലാതിരുന്നതിനാല് കാര്യമായി സ്റ്റിക്ക് ചെയ്തില്ല. ഗ്ലൌസിട്ട കൈകൊണ്ട് വെറുതെ വിരലുപയോഗിച്ച് എഴുതാന്‍ പറ്റി. എന്നാല്‍ വളരെ താഴ്ന്ന ഊഷ്മാവില്‍ പൌഡറി/ഫ്ലഫ്ഫി സ്നോ കട്ടിപിടിച്ച് വിന്‍ഡ് സ്ക്രീനെല്ലാം ഒരു പരുവമാകും. അപ്പോള്‍ സ്ക്രേപ്പറില്ലാതെ മഞ്ഞ് പോകുകയില്ല. ചെറിയമഴയോടെ വീഴുന്ന സ്നൊ ആണെങ്കിലും തണുപ്പ് കൂടുതലായാല്‍ പെട്ടെന്ന് കട്ടപ്പിട്ടിക്കും. വിന്ററായാല്‍ കാറില്‍ സ്ക്രേപ്പര് സ്ഥിരം കാണും.
(കൂടുതല്‍ വായനയ്ക്ക് വിക്കി -ഇത്രയും മനസ്സിലാക്കാന്‍ തല പുകയ്ക്കേണ്ട ഒരു വിക്കി ലേഖനം ഞാന്‍ വേറെ കണ്ടിട്ടില്ല-സുരേഷ് ഗോപി ചില സിനിമയില്‍ പറയുന്ന ഇംഗ്ലീഷ് വാക്കുകള്‍ പോലെ)
ബിന്ദൂ, ഒഫീഷ്യലീ എന്നു ഞാന്‍ ചുമ്മാ അങ്ങടിച്ചതല്ലേ!:)
ഡിസംബര്‍ 21ന് ആണ് സൂര്യനില്‍ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദിവസം. (ഇവിടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞദിവസവും)ഉത്തരായണം തുടങ്ങുന്ന ദിവസവും (ശരിയാണൊ ആവോ?!)
ചുമ്മാതിരിക്കുമ്പോള്‍ ഇതും കൂടെ വായിക്കുക. :)
(ലിങ്ക് ചെയ്ത് മടുത്തു!)
മഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന മലയാളിക്കു,നല്ല ഒരു കാഴ്ച...നന്ദി
ആ ലാസ്റ്റ് പടം ഒരുപാടിഷ്ടമായി. മഴയെന്നെഴുതാമായിരുന്നു :)
മഞ്ഞേ പോണ്ടാ ...
ഞങ്ങള്‍ ഒന്ന് കണ്ടോട്ടെ.....
പിന്നെ പാഞ്ചാലീ ...
ഈ പേര് മാറ്റണം ട്ടോ ....
വേറെ പേരൊന്നും കിട്ടീല്ല ....?
കൃഷ്ണകുമാര്‍, നൊമാദ് വരവിനും കമന്റിനും സന്തോഷം ഉണ്ട്.
ചേച്ചിപ്പെണ്ണേ, :)
ഇതുവരെ ഞാന്‍ എന്റെ പേരാണ് ഏറ്റവും നല്ലത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു! ഇനി ഇപ്പോള്‍ എന്താ ചെയ്ക?
:(
മഞ്ഞേ പോ!!!
അവസാനത്തെ പടം വളരെ ഇഷ്ടപ്പെട്ടു :)
മുക്താര്‍, സെബു
താങ്ക്സ്! കണ്ടതില്‍ സന്തോഷം!
ഇഷ്ടായി........ മഞ്ഞു ഫോട്ടോസ്...
ശരിക്കും കിടുത്തുപോയി . പുതപ്പു എവിടെ എന്ന് പരതിപോയി .
ആശംസകള്‍ സഖാവേ...
കൊള്ളാം പാഞ്ചാലീ. ഞാന്‍ ഫോട്ടം പിടിക്കാറില്ല. എന്നാല്‍ അടുത്ത കാലത്ത് ചില പുലികളുടെ വേല കണ്ടു പെരുത്തിഷ്ടം തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയില്‍ എടുത്ത കുറച്ചു മഞ്ഞു ചിത്രങ്ങള്‍ എന്റെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ഒന്ന് നോക്കുമല്ലോ.
മഞ്ഞ് കാണാൻ പഞ്ഞിപോലെ
മഞ്ഞ് കാണുമ്പോൾ പല്ലുകൾ വിറക്കുന്നു.
മഞ്ഞ് കോരാൻ കൈ തരിക്കുന്നു………
മനോഹരമീ മഞ്ഞിൻ പടങ്ങൾ.
അതിസുന്ദരം പാഞ്ചാലി
മഞ്ഞ് പടംസ് കലക്കി.
Peyyatte.. Veendum, Veendum...!
Manoharam, Ashamsakal...!!!
അത്യുഗ്രന്‍ പടങ്ങള്‍ ...സത്യം പറഞ്ഞാല്‍ ഞാന്‍ ഇന്നദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത് ....ഇനി ഇവിടെ തന്നെ .....!!!
ഹൊ,എന്നാലും നിങ്ങളൊക്കെ എങ്ങിനാ അവിടെ ജീവിക്കുന്നത് ???
സമ്മതിക്കണം ...
ഫോട്ടോകൾ എല്ലാം ഒന്നിനൊന്നു മനോഹരം!!
ആശംസകളോടെ..
Post a Comment