Saturday, October 31, 2009

ട്രിക്ക് ഓര്‍ ട്രീറ്റ്?

അമേരിക്കയില്‍ നമ്മുടെ കാശ് പോകുന്ന പലവഴികളില്‍ ഒന്നാണിവിടുത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍. ഒക്റ്റോബര്‍ പിറക്കുന്നതോടെ വീടുകളുടെ മുന്‍പില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കാരം (?) തുടങ്ങും. പ്രേതപിശാചുകളും അസ്ഥികൂടങ്ങളും തലയില്ലാത്ത രൂപങ്ങളും വാവലും കാക്കയും എട്ടുകാലിയും ഉള്‍പ്പെടെ പലവിധ ഭീകരര്‍ വീടുകളുടെ മുന്‍പില്‍ നിരക്കും. മത്തന്‍ (പംകിന്‍) ആണ് മറ്റൊരു സൂപ്പര്‍സ്റ്റാര്‍. പലവലിപ്പത്തിലുള്ള, ഓറഞ്ച് കളറിലുള്ള, ഒറിജിനലും കാറ്റുനിറച്ചതും പ്ലാസ്റ്റര്‍ ഓഫ് പാരീസിലുണ്ടാക്കിയതും ഒക്കെയുള്ള മത്തങ്ങാകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവിടുത്തുകാരില്‍ ചിലര്‍ ഈ വക സാധനങ്ങള്‍ക്ക് കാശ് ചിലവാക്കുന്നതു കണ്ടാല്‍ കണ്ണ്തള്ളി നമ്മള്‍ ഭീകരജീവിയെപ്പോലെയാകും!

ഒക്ടോബറില്‍ ആളുകളെല്ലാം കുട്ടികള്‍ക്കായി ഹാലോവീന്‍ കോസ്റ്റ്യൂം വാങ്ങും. മിക്കവാറും സ്ട്രിപ് മാളുകളിലും താല്‍ക്കാലികമായി കടകള്‍ ഹാലോവീന്‍ വേഷവിധാ‍നങ്ങള്‍ വില്‍ക്കാനായി തുടങ്ങും. സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്യം പറയുകയും വേണ്ട. എല്ലാം ഹാലോവീന്‍ മയം!

ഹാലോവീന്‍ഡേ (ഒക്റ്റോബര്‍ 31)യ്ക്ക് സ്കൂളുകളില്‍ കുട്ടികള്‍ ഭീകരവേഷങ്ങള്‍ ധരിച്ച് (കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷവും മറ്റും ധരിക്കാറുമുണ്ട്) പരേഡും ഹാലോവീന്‍ ഡേ പാര്‍ട്ടിയും നടത്താറുണ്ട്. ചില സ്കൂളുകളില്‍ അന്നു വൈകുന്നേരം മാതാപിതാക്കന്മാര്‍ ഹാലോവീന്‍ രൂപങ്ങളെല്ലാം വണ്ടിയില്‍ പ്രദര്‍ശിപ്പിച്ച് പ്രൊസെഷന്‍ നടത്താറുമുണ്ട്.

സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടികളെല്ലാം വേഷഭൂഷാദികളുമായി ട്രിക്ക് ഓര്‍ ട്രീറ്റിന് ഇറങ്ങും. ചുറ്റുവട്ടത്തുള്ള വീടുകളില്‍ പോയി മുട്ടിവിളിച്ച് “ട്രിക്ക് ഓര്‍ ട്രീറ്റ്?” എന്ന് ചോദിക്കും. ട്രീറ്റ് എന്നു പറഞ്ഞ് മിക്കവീട്ടുകാരും കാന്‍‌ഡി നല്‍കും. അങ്ങനെ മിഠായികള്‍ വാങ്ങി സഞ്ചി നിറയ്ക്കുക എന്നതാണ് പരിപാടി.ട്രിക്ക് എന്ന് വീട്ടുകാര്‍ പറഞ്ഞാല്‍ കുട്ടികള്‍ എന്തെങ്കിലും വികൃതികള്‍/കുസൃതികള്‍/ട്രിക്കുകള്‍ കാട്ടണം എന്നാണത്രെ! (പക്ഷെ ഇപ്പോളാരുമങ്ങനെ ട്രിക്ക് പറയാറില്ല.) ഞങ്ങളുടെ അയല്‍ക്കാരെല്ലാം ഇത്തവണ, റിസഷനായിട്ട് പോലും, ഹാലോവീന് കാര്യമായ പ്രകടനമായിരുന്നു. ഡെക്കറേഷന്റെ കാര്യത്തീലും ട്രിക്ക് ഓര്‍ ട്രീറ്റിന്റെ കാര്യത്തിലും! മാതാപിതാക്കന്മാര്‍ വരെ ഇത്തവണ വിലയേറിയ ഹാലോവീന്‍ കോസ്റ്റ്യൂമിലായിരുന്നു!

തികച്ചും സമാധാനപരമായിരിക്കും ഞങ്ങളുടെ പ്രദേശത്ത് ട്രിക്ക് ഓര്‍ ട്രീറ്റ്. അമേരിക്കയുടെ ചിലഭാഗങ്ങളില്‍ ചുരുക്കം ചില കുട്ടികളുടെ ഗാങ്ങുകള്‍ മോശമായി പെരുമാറുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എവിടെയോ ട്രീക് ഓര്‍ ട്രീറ്റിന് വന്ന കുട്ടികളുടെ നേരെ വീട്ടുകാരന്‍ വെടിവച്ച സംഭവവും കഴിഞ്ഞവര്‍ഷം വായിച്ചിരുന്നു. ഏതായാലും ഞങ്ങളുടെ ഡെവലപ്മെന്റില്‍ ടൌണ്‍ഷിപ് പോലീസ്,ജീപ്പുപേക്ഷിച്ച്, സൈക്കളില്‍ ചുറ്റിനടന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുത്രനേയും പുത്രിയേയും കൂട്ടി, അയല്പക്കത്തെ കുട്ടികളുമൊത്ത് ഞാനും പോയിരുന്നു ട്രിക്ക് ഓര്‍ ട്രീറ്റിന്. രണ്ടുമൂന്നു മണിക്കൂര്‍ ചുറ്റിനടന്ന് കുറെ കാന്‍ഡിയുമായി തിരിച്ചെത്തി.

ഹാലോവീന്‍, ട്രിക് ഓര്‍ ട്രീറ്റ് ദൃശ്യങ്ങള്‍ നിങ്ങള്‍ക്കയിതാ.

അയല്‍ക്കാഴ്ച





റെയ്ചല്‍ സ്പൈഡര്‍ കോസ്റ്റ്യൂമില്‍


പോലീസ് ഓഫീസര്‍ സൈക്കളില്‍





അയല്‍ക്കാരി റെയ്ചല്‍ പംകിനു മുന്‍പില്‍



പുത്രന്‍ കാന്‍ഡി സഞ്ചിയിലാക്കുന്നു




ട്രീക്ക് ഓര്‍ ട്രീറ്റ്?


കാന്‍ഡിയുമായി മടക്കം




അസ്ഥികൂടം ‘പാമ്പായി’ കിടക്കുന്നു.



വേറൊരു പൂമുഖം




ഇവറ്റകളുടെ പേരു മറന്നു




ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും



ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും



ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും





പുത്രിയുടെ പ്ലേസ്കൂളില്‍ നിന്ന്





ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍




ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍


ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍



16 comments:

പാഞ്ചാലി said...

ട്രിക്ക് ഓര്‍ ട്രീറ്റും ഹാലോവിനും. പരിചയമില്ലാത്തവര്‍ക്കായി...

krish | കൃഷ് said...

koLLaam.

ഗുപ്തന്‍ said...

നല്ല ചുന്ദരി സ്പൈഡര്‍. :)

ഭൂതത്താന്‍ said...

വിവരണത്തിനും ..ചിത്രങ്ങള്‍ക്കും നന്ദി പാഞ്ചാലി

കുഞ്ഞൻ said...

thanks for this post..

heard abt it but not yet...

Unknown said...

ഇത് കൊള്ളാല്ലോ പരിപാടി...

അയല്‍ക്കാരന്‍ said...

ഞങ്ങള്‍ പുറത്ത് പോയിരുന്നു. ട്രിക്ക് ഓര്‍ ട്രീറ്റുകാര്‍ വന്നപ്പോള്‍ വീട്ടില്‍ ബെല്ലടിച്ചിട്ട് ആളിറങ്ങി വരാഞ്ഞതുകൊണ്ടാവണം കതകില്‍ മുഴുവന്‍ മുട്ടയെറിഞ്ഞുവെച്ചിട്ടുപോയി.

പാഞ്ചാലി said...

കൃഷ്, ഗുപ്തന്‍, ഭൂതത്താന്‍, കുഞ്ഞന്‍, ജിമ്മി, അയല്‍ക്കാരന്‍ കണ്ടതില്‍ സന്തോഷം.

ഗുപ്താ ചുന്ദരി സ്പൈഡര്‍ തൊട്ടയല്‍ക്കാരി റേച്ചലൂട്ടിയാണ്. ഒന്നര വയസുകാരി. അവളുടെ ആദ്യ ട്രീക് ഓര്‍ ട്രീറ്റ് ആയിരുന്നു.

അയല്‍ക്കാരാ സങ്കടമുണ്ട്! ഇപ്പോള്‍ ‘ട്രിക്ക്’ എന്താണെന്ന് മനസ്സിലായല്ലോ അല്ലെ?
(ഞങ്ങള്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ അമ്മായി "I'm out for today" എന്നൊരു ബോര്‍ഡ് പോസ്റ്റ്ബോക്സിലും മെയിന്‍ ഡോറിലും വച്ച് വീടിനകത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ബാഗ് കാന്‍ഡി അവിടെ തൂക്കിയിട്ടിട്ട് പോന്നു!)

അയ്യേ !!! said...

ആഹാ ...

സംഗതി കൊള്ളാല്ലോ ...

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a blog roll I found your Blogs interesting so inviting you to join our new venture you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 20 of Dec 2009

we wish to include your blog located here

http://aarppey.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ചേച്ചിപ്പെണ്ണ്‍ said...

കുത്തിയിരുന്നു എല്ലാ പോസ്റ്റും കവര്‍ ചെയ്തു ..
നാട്ടിലേം മരുനാട്ടിലേം എല്ലാ ചിത്രങ്ങളും ഇഷ്ടായി , നുറുങ്ങു വിശേഷങ്ങളും ....

Zebu Bull::മാണിക്കൻ said...

വിവരണം ഇഷ്ടപ്പെട്ടു.

പാഞ്ചാലിയും, കുടുംബവും ഏതെല്ലാം വേഷങ്ങളിലായിരുന്നു?

[അയല്‍‌ക്കാരാ, അടുത്ത തവണ "മുട്ടകള്‍ വാതിലിന്റെ സൈഡില്‍ വച്ചാല്‍ മതി" എന്നൊരു നോട്ടീസെഴുതിവച്ചിട്ടു പുറത്തുപോയാല്‍ മതി :-)]

പാഞ്ചാലി said...

അയ്യേ!!!, അയ്യേ, എന്നു പറയാഞ്ഞതില്‍ സമാധാനം. :)

ചേച്ചിപ്പെണ്ണ്, എല്ലാം വായിച്ച് സഹിച്ചതില്‍ സന്തോഷം!:)

സെബൂ, പുത്രന്‍ രണ്ടുമൂന്നു വര്‍ഷമായി സ്പൈഡര്‍മാന്‍ തന്നെയായിരുന്നു.“ഇതു കണ്ട് മടുത്തേ! ഇതില്‍ നിന്നൊരു മോചനം തരൂ!” എന്നു ഞങ്ങള്‍ കാലുപിടിച്ച് പറഞ്ഞതിനാല്‍ കക്ഷി ഇത്തവണ അസ്ഥികൂടമായി വേഷമിട്ടു.പുത്രി ആദ്യമായി ട്രിക് ഓര്‍ ട്രീറ്റിന് പോകുന്നതായിരുന്നു. പുള്ളിക്കാരി തന്റെ ഫേവറിറ്റ് “പ്രിന്‍സെസ്സ്” കോസ്റ്റ്യൂമിലായിരുന്നു.

പിന്നെ ഞങ്ങളുടെ കോസ്റ്റ്യൂം:-

അസ്ഥികൂടത്തിന്റെയും കാണ്ടാമൃഗത്തിന്റെയും രൂപത്തിനായി, ഞങ്ങള്‍ മാതാപിതാക്കന്മാര്‍‍ക്ക്, പ്രത്യേകിച്ച് വേറെ വേഷമൊന്നും ഇടേണ്ടതില്ലാത്തതിനാല്‍ കാശുമുടക്കി കോസ്റ്റ്യൂം വാങ്ങേണ്ടിവന്നില്ല! കാശു ലാഭം!
:)
(അയല്‍ക്കാരാ സെബു പറഞ്ഞതു പോലെ അടുത്തവര്‍ഷം ട്രൈ ചെയ്യുക!(മുട്ട വച്ച ഓര്‍മ്മയേ കാണൂ!))

Viswaprabha said...

പാഞ്ചാലിയുടെ ഒരു ഫോട്ടം കാണണമെന്നു് കാലാകാലങ്ങളായി ആഗ്രഹിച്ചിരുന്നു. മരത്തിനുകീഴെ സാക്ഷാൽ നാഗരൂപിണിയായി, സമ്പൂർണ്ണവസ്ത്രാക്ഷേപവിവശയായി, കിടക്കുന്ന ഈ ചിത്രം, ദേ ഇപ്പോ കണ്ടു. ഹാവൂ, എന്തൊരു ഭംഗി! അസ്ഥികളിൽ ഉന്മാദം പൂക്കുന്നു! :)

പാഞ്ചാലി said...

ഹ...ഹ...ഹ...
വിശ്വപ്രഭ കമന്റിലൂടെ എന്നെ വല്ലാതെ ചിരിപ്പിച്ചു! ഇപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുന്നു!
:))

faisu madeena said...

ട്രിക്ക് ഓര്‍ ട്രീറ്റും ഹാലോവിനും കൊള്ളാം ....എന്തെല്ലാം ആചാരങ്ങള്‍