Saturday, December 20, 2008

ഡെലവെയര്‍ വാട്ടര്‍ ഗ്യാപ്പില്‍ നിന്നുള്ള ഫാള്‍ ചിത്രങ്ങള്‍.

ഇന്നലെ ഭയങ്കര മഞ്ഞു വീഴ്ചയായിരുന്നു. ഇവിടെ ഏതാണ്ട് നാല് ഇഞ്ചോളം! നോര്‍ത്തേണ്‍ ന്യൂ ജെഴ്സിയിലും ന്യൂ യോര്‍ക്കിലും ഏതാണ്ട് ഒരടി വരെ വീണിരുന്നു. മഞ്ഞു നീക്കി ക്ഷീണിച്ചിരുന്നു പഴയ ഡിസ്കുകള്‍ തപ്പിയപ്പോള്‍ ആ നല്ല ശിശിരകാലത്തിന്റെ ബാക്കിപത്രമെന്നപോലെ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്പുള്ള പടങ്ങള്‍ (നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നവ) കിട്ടി. ഡെലവെയര്‍ വാട്ടര്‍ ഗ്യാപ് നാഷണല്‍ പാര്‍കില്‍, കിറ്ററ്റിന്നി മലയുടെ അടിവാരത്തു നിന്നും എടുത്തവ.

മലനിര മുറിച്ചു പുഴ ഒഴുകുന്ന പ്രദേശത്തിന് വാട്ടര്‍ ഗ്യാപ് എന്ന് വിളിക്കുന്നു. ഡെലവെയര്‍ വാട്ടര്‍ ഗ്യാപ് ന്യൂ ജേഴ്സി, പെന്‍സില്വേനിയ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ്. ധാരാളം ടൂറിസ്റ്റുകള്‍ ജലക്രീഡകള്‍ക്കും, കാമ്പിങ്ങിനും, മീന്‍ പിടുത്തത്തിനും എത്തുന്ന സ്ഥലം!


"നീലജലാശയത്തില്‍..."



"ശിശിരമേ...നീ...ഇതിലെ വാ..."


9 comments:

പാഞ്ചാലി said...

ഡെലവെയര്‍ വാട്ടര്‍ ഗ്യാപ് നാഷണല്‍ പാര്‍കില്‍ നിന്നും എടുത്ത രണ്ട് പഴയ ഫാള്‍ ചിത്രങ്ങള്‍!

ഉപാസന || Upasana said...

Nice Pics
:-)
Upasana

ഹരീഷ് തൊടുപുഴ said...

സുന്ദരമായ ചിത്രങ്ങള്‍...

ബിനോയ്//HariNav said...

മോഹിപ്പിക്കുന്ന ചിത്രങ്ങള്‍.

പാഞ്ചാലി said...

ഉപാസന, ബിനോയ്, ഹരീഷ് തൊടുപുഴ, നന്ദകുമാര്‍..."ഡെലവെയര്‍ വാട്ടര്‍ ഗ്യാപ്" കണാന്‍ വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.

Zebu Bull::മാണിക്കൻ said...

നന്ദി - പടങ്ങള്‍ക്കും, മഞ്ഞുനീക്കലിന്റെ ക്ഷീണം മാറാന്‍ പഴയ ഡിസ്കുകള്‍ തപ്പിയാല്‍ മതി എന്ന അറിവിനും :-)

പാഞ്ചാലി said...

കൊള്ളാം. അപ്പോള്‍ അങ്ങിനേയും വിവക്ഷിക്കാമല്ലേ! മലയാളം എഴുതിക്കണ്ടതില്‍ കൂടുതല്‍ സാന്തോഷം. ഹാരപ്പന്‍ കാളയായി ഉമേഷിന്റെ ബ്ലോഗില്‍ മലയാളം കമന്റ് കണ്ടിരുന്നു.

Zebu Bull::മാണിക്കൻ said...

[നിങ്ങളൊക്കെ മലയാളത്തില്‍ എഴുതുന്നതുകണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല :) ഓഫീസ് കമ്പ്യൂട്ടറില്‍ കീമാനെ ആവാഹിച്ചിരുത്തിയതിന് എന്റെ ജോലിതെറിക്കാതിരുന്നാല്‍ മതിയായിരുന്നു.]

പിന്നെ, ആ ആദ്യത്തെ പടത്തില്‍ കാണുന്നത് ഒരു പുഴയോ, തടാകമോ?

പാഞ്ചാലി said...

അത് തടാകമാണ്.