ന്യൂ ജേഴ്സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ പല തവണ ഡോഗ് പാര്‍ക്കിന്റെ ബോര്‍ഡ് കണ്ടിട്ടുണ്ടെങ്കിലും, അവിടം സന്ദര്‍ശിക്കാന്‍ പറ്റിയത് കഴിഞ്ഞ ആഴ്ച മാത്രമാണ്.
വളര്‍ത്തു നായ്ക്കളുടെ വ്യയാമത്തിന്നും ഇടപഴകലിനുമായി (socialising) അമേരിക്കയില്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഡോഗ് പാര്‍ക്കുകള്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും പാര്‍ക്കുകള്‍ വളര്‍ത്തു നായകള്‍ക്ക് വളരെ ഉപകാരപ്രദമാണെന്നു ഉടമസ്ഥര്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങള്‍ വേണ്ടത്ര വ്യയാമമില്ലാതെ അപ്പാര്‍ട്ടുമെന്റിലും വീട്ടിലും മറ്റുമൊതുങ്ങി, തടിച്ചു ചീര്‍ത്തു വരുന്നതില്‍ നിന്നും, അപരിചിതരെ (മനുഷ്യരെയും മൃഗങ്ങളെയും) ശത്രുക്കളെപ്പോലെ കരുതി ആക്രമിക്കുന്നതില്‍ നിന്നും മറ്റും ഒഴിവാക്കുന്നതിന് ഇത്തരം പാര്‍ക്കുകള്‍ സഹായിക്കുന്നുണ്ടത്രെ . (നാട്ടിന്‍പുറങ്ങളിലെപ്പോലെ കള്ളന്മാരെ ഓടിക്കാനല്ല ഇവിടെ നായകള്‍). കൂടാതെ നാണം കുണുങ്ങികളായ നായകളുടെ നാണം മാറ്റിയെടുക്കാനും പാര്‍ക്ക് സന്ദര്‍ശനം സഹായിക്കുന്നു പോലും. വ്യായാമം മാത്രമല്ല നായകളുടെ ബഹുമുഖ വ്യക്തിത്വ വികസനവും കൂടി പാര്‍ക്ക് സന്ദര്‍ശനം മൂലം നടക്കുന്നു!
ഞാന്‍ പോയ പാര്‍ക്ക് ഈസ്റ്റ് ബ്രന്സ്വിക്കിലെ ഹെവന്‍ലി ഫാംസ് എന്ന സംരക്ഷിത തുറസ്സു ( protected open space) പ്രദേശത്തിനടുത്തായിരുന്നു. ഏതാണ്ട് ഒരേക്കറോളമുള്ള സ്ഥലത്തു രണ്ടായി വിഭജിച്ച് ചുറ്റുവേലി കെട്ടി തിരിച്ചതാണ് പാര്‍ക്ക്. ഒരു ഭാഗത്ത് 25 പൌണ്ട് (ഏതാണ്ട് 11.5 കിലോഗ്രാം) വരെയുള്ള നായകള്‍ക്കും മറുഭാഗത്ത് 25 പൌണ്ടിനു മുകളില്‍ ഭാരമുള്ള വലിയ നായകള്‍ക്കുമായി തിരിച്ചിരിക്കുന്നു. ഇരട്ട ഗയിറ്റ് കടന്നു വേണം ഡോഗ് പാര്‍ക്കിനു അകത്തു പ്രവേശിക്കാന്‍ (ഒരു ഗയിറ്റ് തുറന്നു പോയാലും നായകള്‍ ഓടി പുറത്തു പോകാതിരിക്കാനുള്ള മുന്‍കരുതല്‍). ഈസ്റ്റ് ബ്രന്സ്വിക്ക് ടൌണ്‍ഷിപ് തുടല്‍ (leash) ബന്ധിക്കാതെ നായകളെ വീടിനു വെളിയില്‍ വിടുന്നത് നിരോധിച്ചിട്ടുണ്ടത്രേ! (ഞങ്ങള്‍ക്ക് വളര്‍ത്തു മൃഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പല വിവരങ്ങളും അറിയില്ലായിരുന്നു). നായകളുടെ ഉടമസ്ഥരല്ലാത്തവര്‍ക്കും അകത്ത് പ്രവേശിക്കാം. പ്രവേശനം ടൌണ്‍ഷിപ് നിവാസികള്‍ക്ക് സൗജന്യമാണ്. രാവിലെ 7 മണി മുതല്‍ രാത്രി 10 മണിവരെ പാര്‍ക്ക് തുറന്നിരിക്കും. 10 വയസ്സില്‍ താഴെ പ്രായമായ കുട്ടികളെ സാധാരണയായി പ്രവേശിപ്പിക്കാറില്ല.
അവിടെ വച്ചു പരിചയപ്പെട്ട റ്റോം ആണ് പാര്‍ക്കിനെപ്പറ്റി കുറെ വിവരങ്ങള്‍ പറഞ്ഞു തന്നത്. റ്റോം ഒരു റോക്കറ്റ് മോഡല്‍ മേയ്ക്കര്‍ ആണ്. കൂടാതെ പെറ്റ് ഫോട്ടോഗ്രാഫിയും ചെയ്യുന്നു. ദിവസവും ഒരു മണിക്കൂറെങ്കിലും തന്റെ നായ എയ്സിയുമായി പാര്‍ക്കിലെത്താറുണ്ട് (തണുപ്പുകാലത്തൊഴിച്ചു). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നായകള്‍ക്കൊപ്പം ഉടമസ്ഥരും പര്‍ക്കിലെത്ത്തുമ്പോള്‍ പെട്ടന്നിടപഴകുന്നു.
പാര്‍ക്കിനുള്ളില്‍ പട്ടികള്‍ക്ക് കളിക്കാനായി ടെന്നീസ് ബോള്‍, ഫ്രിസ്ബി എന്നിവയെല്ലാമുണ്ട്. ഉടമസ്ഥര്‍ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നതു പാര്‍ക്ക് അധികൃതര്‍ പ്രോത്സാഹിപ്പിക്കാറില്ല. കരിങ്കല്ലുപൊടി വിരിച്ച പ്രദേശവും ഒരു പുല്‍ത്തകിടിയും നായകള്‍ക്ക് കളിക്കാനായി ഒരുക്കിയിട്ടുണ്ട്. കൂടാതെ നായകള്‍ക്ക് വെള്ളം കുടിക്കാന്‍ ഒരു ഡ്രിങ്കിംഗ് ഫൌണ്ടെന്‍ പിടിപ്പിച്ചിട്ടുണ്ട്.
നായകളുടെ അപ്പി (poop) വാരല്‍ അതിന്റെ ഉടമസ്ഥന്റ്റെ ചുമതലയാണ്. പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത (biodegradable) അപ്പിബാഗ് അവിടെത്തന്നെ സൗജന്യമായി കിട്ടും. ഇവ കൂടാതെ ഉടമസ്ഥനും സന്ദര്‍ശകര്‍ക്കും സൊറ പറഞ്ഞിരിക്കാനുള്ള ബെഞ്ചുകള്‍, ഒരു പബ്ലിക് നോട്ടീസ് ബോര്‍ഡ് എന്നിവയുമുണ്ട്.ഞാന്‍ ചെന്നപ്പോള്‍ പാര്‍കില്‍ അധികം തിരക്കില്ലയിരുന്നു. ടോമിനെ കൂടാതെ മാര്‍ഗെരെറ്റ് എന്ന അമ്മൂമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ. മാഗി അമ്മൂമ്മ ദിവസവും രണ്ടു നേരം തന്റെ നായ്കളുമായി (ബെല്ലയും ബെയിലും) പാര്‍ക്ക് സന്ദര്‍ശിക്കും. ബെല്ലയുടെ ആക്രമണ സ്വഭാവം മാറ്റിയെടുക്കാന്‍ ഈ സന്ദര്‍ശനങ്ങള്‍ വളരെ ഉപകരിച്ചെന്നു കക്ഷി പറഞ്ഞു. pet care, pet foods, pet medicines എന്നിവയെക്കുറിച്ചു പാര്‍ക്ക് സന്ദര്‍ശനം വഴി വളരെ അധികം വിവരങ്ങള്‍ കിട്ടി എന്നും മാഗി അമ്മൂമ്മ പറഞ്ഞു.
പാര്‍ക്കില്‍ വരുന്ന നായ്കള്‍ മറ്റു മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കുകയാണെങ്കില്‍ ആക്രമിച്ച നായുടെ ഉടമസ്ഥനാണ് ഉത്തരവാദിത്വം. സാധാരണയായി കൂടുതല്‍ ആക്രമണ വാസനയുള്ള നായകളെ കുറച്ചു നാള്‍ തുടല്‍ ബന്ധിച്ചു തന്നെ പാര്‍കില്‍ നിര്‍ത്തി ആക്രമണ സ്വഭാവം കുറച്ചതിനു ശേഷമേ തുറന്നു വിടാറുള്ളൂ.
സൂര്യന്റെ ചൂടു കൂടുന്തോറും കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരുന്നു. ഉച്ചക്ക് ശേഷം വളരെ തിരക്കാകാറുണ്ടെന്നു മാഗി അമ്മൂമ്മ പറഞ്ഞു. ഞാന്‍ പോരാറായപ്പോഴേക്കും ചെറുപ്പക്കാരും കുട്ടികളുമായി വളരെപ്പേര്‍ എത്തിക്കഴിഞ്ഞിരുന്നു. ചെറുതും വലുതുമായ നായകള്‍ ടെന്നീസ് ബോളും ഫ്രിസ്ബിയുമായി ഓടിക്കളിച്ചുകൊണ്ടിരുന്നു. ചെറിയ മുരളലുകളും ഉരസലുകളുമല്ലാതെ കാര്യമായ കടിപിടി കാണാനില്ലായിരുന്നു. അല്ലെങ്കിലും ഇവിടുത്തെ നായകള്‍ക്ക് തിണ്ണമിടുക്കേയുള്ളൂ പുറത്തിറങ്ങിയാല്‍ പൂച്ചകളെപ്പോലെയാണെന്ന് റ്റോം പറഞ്ഞതോര്‍ത്തു...
ഇന്ത്യയില്‍ ഇത്തരം പാര്‍ക്കുകള്‍ ഉണ്ടോ എന്നെനിക്കറിയില്ല.
ഡോഗ് പാര്‍ക്കിനെക്കുറിച്ചു കൂടുതല്‍ അറിയേണ്ടവര്‍ ഇവിടെ നോക്കുക.
കുറെ ചിത്രങ്ങള്‍ കൂടി...
പുതിയ ഒരംഗം എത്തുന്നു.എയ്സി അല്‍പ്പം മാറി നില്ക്കുന്നു.
25 പൌണ്ടില്‍ കൂടിയവര്‍
ഞങ്ങള്‍ തിരക്കിലാണ്...
അപ്പിയാപ്പീസ്.
വാട്ടര്‍ ഡ്രിങ്കിങ്ങ് ഫൌന്റൈന്‍
അപ്പി ബാഗ് ഇവിടെ കിട്ടും
15 comments:
"ഡോഗ് പാര്‍ക്ക് " എന്റെ ആദ്യത്തെ പോസ്റ്റ്...
ഡോഗ് പാര്‍ക്കിനെ കുറിച്ചുള്ള വിവരണങ്ങള്‍ നന്നായി.
ബൌ...ബൌ...ബൌ.
ഈ പട്ടികളുടെയൊക്കെ ഒരു ടൈമേ :)
ഇങ്ങിനേയും ലോകത്തില്‍ സംഭവങ്ങളുണ്ടെന്നറിഞ്ഞതിപ്പോള്‍ മാത്രം
:)ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കേള്‍ക്കുന്നത്..
പാഞ്ചാലിയെ കൊണ്ടു പോയ ആളെ കണ്ടില്ലല്ലോ........
:) :) :)
"തുടക്ക" (Pilot) പോസ്റ്റില്‍ ആദ്യ കമന്‍റ് ഇഷ്ടപ്പെടുന്ന കവിയും (നര്‍മ്മ)കഥാകാരനുമായ മനുവിന്റെ. ഈ പോസ്റ്റില്‍ ആദ്യ കമന്‍റ് കുറുമാന്‍ പുലിയുടെ. വളരെ സന്തോഷം തോന്നി.
കുറുമാന്‍, പൈങ്ങോടന്‍, മൂര്‍ത്തി, തോന്ന്യാസി... വന്നതിനും കമന്റിനും നന്ദി.
അതെന്താ തോന്ന്യാസി അങ്ങനെ ഒരു സംശയം? ഞാനും കുട്ടികളും കൂടെയാണ് ഡോഗ് പാര്‍കില്‍ പോയത്. അവര്‍ക്ക് പത്ത് വയസ്സില്‍ താഴെ മാത്രമേ പ്രായമുള്ളൂ. അതിനാല്‍ അവരെ പാര്‍ക്കിനകത്തു കൊണ്ടു പോയില്ല (പുറത്തെ പുല്‍ത്തകിടിയില്‍ കളിക്കാന്‍ വിട്ടു). ഇവിടെ ചെറിയ കുട്ടികളെ ഒറ്റക്ക് വാനിലിരുത്തിയിട്ടു പോയാലും പോലീസ് കണ്ടാല്‍ പിടിക്കും.
എന്തരപ്പീ...
ഇവിടെ ഡോഗ് പാര്‍ക്കുണ്ടാക്കാന്‍ പട്ടിപിടുത്തക്കാര്‍ സമ്മതിക്കില്ല. അതുകൊണ്ടുതന്നെ, കോര്‍പ്പ-മുനിസി-പഞ്ചായത്ത്കാരും ഒട്ടും സമ്മതിക്കില്ല.
പട്ടി മാത്രം സമ്മതിക്കും :)
തോന്ന്യാസീ കുറേകൂടി വ്യക്തമാക്കാമോ? ചോദ്യം തുടലില്‍ പിടിച്ചിരുന്ന ആളെ കുറിച്ചാണോ?
ഇര്രോ...ഇര്രോ.....
അറിവുകള്‍ പകര്‍ന്നു തന്നതിന്ന് നന്ദി.
പൊറാടത്ത്, സജ്ജീവ്, കൊ. ആ. കു..., അത്ക്കന്‍-ഇവിടെ വന്നതിനു നന്ദി.
കൊ. ആ. കു..ന്‍റെ തമാശ ഇഷ്ടപ്പെട്ടു. എന്താ കൊച്ചുത്രേസ്യാക്ക് പഠിക്കുവാണോ?
പഠിക്കാനുള്ള ചെറിയ ശ്രമമില്ലെന്നു പറഞ്ഞു കൂട. പക്ഷേ ഈ പൊട്ടന്‍ എത്ര നോക്കിയാലും ആ പുണ്യവതീടെ എഴയാലത്തെത്താന്‍ പറ്റുമോ?
പിന്നെ ഞാനെന്റെ പേരു മാറ്റുവാ. കൊച്ചിനേ ഈ പേരിഷ്ടമല്ല. പാഞ്ചാലിക്കും ഇഷ്ടമായില്ല എന്നറിയാം. വായില്‍ കൊള്ളാത്ത പേരല്ലേ?
പട്ടികളും ഉല്ലസിക്കട്ടേ :)
ഇതൊക്കെ കാട്ടി വിവരിച്ചു തന്നതിനു താങ്കള്‍ക്ക് നന്ദി.
ആഷയുടെ ഫോട്ടോ ബ്ലോഗുകള്‍ എല്ലാം കാണാറുണ്ടായിരുന്നു.
ചിലതെല്ലാം വളരെ ഇഷ്ടപ്പെട്ടിരുന്നു.
വന്നതിനു നന്ദി.
നായ നന്ദിയുള്ള മൃഗം!
മനുഷ്യനും നായയോട് നന്ദികാണിക്കുന്നതുകണ്ടതില്‍ സന്തോഷം!
പാഞ്ചാലിക്ക് നന്ദി!
ഇതിവിടെ പോസ്റ്റാക്കിയതിന്..
Post a Comment