Saturday, October 31, 2009

ട്രിക്ക് ഓര്‍ ട്രീറ്റ്?

അമേരിക്കയില്‍ നമ്മുടെ കാശ് പോകുന്ന പലവഴികളില്‍ ഒന്നാണിവിടുത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍. ഒക്റ്റോബര്‍ പിറക്കുന്നതോടെ വീടുകളുടെ മുന്‍പില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കാരം (?) തുടങ്ങും. പ്രേതപിശാചുകളും അസ്ഥികൂടങ്ങളും തലയില്ലാത്ത രൂപങ്ങളും വാവലും കാക്കയും എട്ടുകാലിയും ഉള്‍പ്പെടെ പലവിധ ഭീകരര്‍ വീടുകളുടെ മുന്‍പില്‍ നിരക്കും. മത്തന്‍ (പംകിന്‍) ആണ് മറ്റൊരു സൂപ്പര്‍സ്റ്റാര്‍. പലവലിപ്പത്തിലുള്ള, ഓറഞ്ച് കളറിലുള്ള, ഒറിജിനലും കാറ്റുനിറച്ചതും പ്ലാസ്റ്റര്‍ ഓഫ് പാരീസിലുണ്ടാക്കിയതും ഒക്കെയുള്ള മത്തങ്ങാകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവിടുത്തുകാരില്‍ ചിലര്‍ ഈ വക സാധനങ്ങള്‍ക്ക് കാശ് ചിലവാക്കുന്നതു കണ്ടാല്‍ കണ്ണ്തള്ളി നമ്മള്‍ ഭീകരജീവിയെപ്പോലെയാകും!

ഒക്ടോബറില്‍ ആളുകളെല്ലാം കുട്ടികള്‍ക്കായി ഹാലോവീന്‍ കോസ്റ്റ്യൂം വാങ്ങും. മിക്കവാറും സ്ട്രിപ് മാളുകളിലും താല്‍ക്കാലികമായി കടകള്‍ ഹാലോവീന്‍ വേഷവിധാ‍നങ്ങള്‍ വില്‍ക്കാനായി തുടങ്ങും. സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്യം പറയുകയും വേണ്ട. എല്ലാം ഹാലോവീന്‍ മയം!

ഹാലോവീന്‍ഡേ (ഒക്റ്റോബര്‍ 31)യ്ക്ക് സ്കൂളുകളില്‍ കുട്ടികള്‍ ഭീകരവേഷങ്ങള്‍ ധരിച്ച് (കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷവും മറ്റും ധരിക്കാറുമുണ്ട്) പരേഡും ഹാലോവീന്‍ ഡേ പാര്‍ട്ടിയും നടത്താറുണ്ട്. ചില സ്കൂളുകളില്‍ അന്നു വൈകുന്നേരം മാതാപിതാക്കന്മാര്‍ ഹാലോവീന്‍ രൂപങ്ങളെല്ലാം വണ്ടിയില്‍ പ്രദര്‍ശിപ്പിച്ച് പ്രൊസെഷന്‍ നടത്താറുമുണ്ട്.

സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടികളെല്ലാം വേഷഭൂഷാദികളുമായി ട്രിക്ക് ഓര്‍ ട്രീറ്റിന് ഇറങ്ങും. ചുറ്റുവട്ടത്തുള്ള വീടുകളില്‍ പോയി മുട്ടിവിളിച്ച് “ട്രിക്ക് ഓര്‍ ട്രീറ്റ്?” എന്ന് ചോദിക്കും. ട്രീറ്റ് എന്നു പറഞ്ഞ് മിക്കവീട്ടുകാരും കാന്‍‌ഡി നല്‍കും. അങ്ങനെ മിഠായികള്‍ വാങ്ങി സഞ്ചി നിറയ്ക്കുക എന്നതാണ് പരിപാടി.ട്രിക്ക് എന്ന് വീട്ടുകാര്‍ പറഞ്ഞാല്‍ കുട്ടികള്‍ എന്തെങ്കിലും വികൃതികള്‍/കുസൃതികള്‍/ട്രിക്കുകള്‍ കാട്ടണം എന്നാണത്രെ! (പക്ഷെ ഇപ്പോളാരുമങ്ങനെ ട്രിക്ക് പറയാറില്ല.) ഞങ്ങളുടെ അയല്‍ക്കാരെല്ലാം ഇത്തവണ, റിസഷനായിട്ട് പോലും, ഹാലോവീന് കാര്യമായ പ്രകടനമായിരുന്നു. ഡെക്കറേഷന്റെ കാര്യത്തീലും ട്രിക്ക് ഓര്‍ ട്രീറ്റിന്റെ കാര്യത്തിലും! മാതാപിതാക്കന്മാര്‍ വരെ ഇത്തവണ വിലയേറിയ ഹാലോവീന്‍ കോസ്റ്റ്യൂമിലായിരുന്നു!

തികച്ചും സമാധാനപരമായിരിക്കും ഞങ്ങളുടെ പ്രദേശത്ത് ട്രിക്ക് ഓര്‍ ട്രീറ്റ്. അമേരിക്കയുടെ ചിലഭാഗങ്ങളില്‍ ചുരുക്കം ചില കുട്ടികളുടെ ഗാങ്ങുകള്‍ മോശമായി പെരുമാറുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എവിടെയോ ട്രീക് ഓര്‍ ട്രീറ്റിന് വന്ന കുട്ടികളുടെ നേരെ വീട്ടുകാരന്‍ വെടിവച്ച സംഭവവും കഴിഞ്ഞവര്‍ഷം വായിച്ചിരുന്നു. ഏതായാലും ഞങ്ങളുടെ ഡെവലപ്മെന്റില്‍ ടൌണ്‍ഷിപ് പോലീസ്,ജീപ്പുപേക്ഷിച്ച്, സൈക്കളില്‍ ചുറ്റിനടന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുത്രനേയും പുത്രിയേയും കൂട്ടി, അയല്പക്കത്തെ കുട്ടികളുമൊത്ത് ഞാനും പോയിരുന്നു ട്രിക്ക് ഓര്‍ ട്രീറ്റിന്. രണ്ടുമൂന്നു മണിക്കൂര്‍ ചുറ്റിനടന്ന് കുറെ കാന്‍ഡിയുമായി തിരിച്ചെത്തി.

ഹാലോവീന്‍, ട്രിക് ഓര്‍ ട്രീറ്റ് ദൃശ്യങ്ങള്‍ നിങ്ങള്‍ക്കയിതാ.

അയല്‍ക്കാഴ്ച





റെയ്ചല്‍ സ്പൈഡര്‍ കോസ്റ്റ്യൂമില്‍


പോലീസ് ഓഫീസര്‍ സൈക്കളില്‍





അയല്‍ക്കാരി റെയ്ചല്‍ പംകിനു മുന്‍പില്‍



പുത്രന്‍ കാന്‍ഡി സഞ്ചിയിലാക്കുന്നു




ട്രീക്ക് ഓര്‍ ട്രീറ്റ്?


കാന്‍ഡിയുമായി മടക്കം




അസ്ഥികൂടം ‘പാമ്പായി’ കിടക്കുന്നു.



വേറൊരു പൂമുഖം




ഇവറ്റകളുടെ പേരു മറന്നു




ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും



ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും



ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും





പുത്രിയുടെ പ്ലേസ്കൂളില്‍ നിന്ന്





ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍




ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍


ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍