“മഞ്ഞേ വാ.. ” എന്ന് പണ്ട് പാടി നടന്നതും എം. ടി യുടെ മഞ്ഞ് വായിച്ചിഷ്ടപ്പെട്ടതും ഡോക്ടര്‍ ഴിവാഗൊ സിനിമയിലെ മഞ്ഞ് (മെഴുകാണെന്നറിയാതെ) കണ്ട് കൊതിച്ചതുമൊക്കെ മറന്നിട്ടല്ല ഇതെഴുതുന്നത്. പടങ്ങളില്‍ കാണാന്‍ നല്ല രസവും എന്നല്‍ നേരിട്ടനുഭവിക്കുന്നവരുടെ പരിപ്പിളക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണീ മഞ്ഞ് പെയ്യല്‍!
ഏതായാലും ഈ കൊടും തണുപ്പുകാരണം ഹീറ്റിങ്ങ് ഗ്യാസ് ബില്‍ കഴിഞ്ഞ വിന്ററിലേതിന്റെ ഇരട്ടി. മഞ്ഞ് തള്ളി മാറ്റി ഒടിഞ്ഞ ഷവല്‍ രണ്ടെണ്ണം. ഉപ്പ്, കാറിന്റെ വിന്‍ഡ് ഷീല്‍ഡ് വാഷര്‍ ഫ്ലൂയിഡ്, കാര്‍ വിന്ഡോ ഗ്ലാസ് സ്ക്രേപ്പര്‍ എന്നിവയ്ക്കു ചിലവു വേറെ! മഞ്ഞുഷവലു ചെയ്യുന്നതിന്റെ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ അല്‍പ്പം കാശ് പോയാലും വേണ്ടില്ല ഒരു സ്നോ ബ്ലോവര്‍ വാങ്ങാമെന്നു വിചാരിക്കുമെങ്കിലും ഉള്ളിലെ പിശുക്ക് “അത്രയെങ്കിലും എക്സര്‍സൈസ് കിട്ടട്ടെ” എന്ന ആരോഗ്യചിന്തയായി പരിണമിച്ച് ബ്ലോവറിനെ തള്ളിമാറ്റും.
ഒന്നുരണ്ടിഞ്ചു വരെയുള്ള മഞ്ഞ് എന്റെ വാനിനു പ്രശ്നമല്ലെങ്കിലും അതില്‍ കൂടിയാല്‍ പിന്നെ നാട്ടുമ്പുറത്തെ ഷാപ്പില്‍ നിന്നും അന്തിവിസിറ്റും കഴിഞ്ഞ് പോകുന്നവരെപ്പോലെ ഇങ്ങോട്ടു പിടിക്കുമ്പോള്‍ അങ്ങോട്ടുപോകും (ദോഷം പറയരുതല്ലോ വണ്ടി സ്കിഡ് ചെയ്യുമ്പോള്‍ സ്കിഡ് ചെയ്യുന്നു എന്ന് പടം ഡാഷ്ബോര്‍ഡില്‍ കാണിയ്ക്കും-എനിക്കാണെങ്കില്‍ അതു കാണുമ്പോള്‍ നമ്മള്‍ വീഴുന്നതു കാണുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന കുട്ടികളെ ഓര്‍മ്മ വരും).
റോഡൊക്കെ റ്റൌണ്‍ഷിപ്പുകാരും വീടിന്റ്റെ ചുറ്റുപാടൊക്കെ ഡെവലപ്മെന്റുകാരും ക്ലീനാക്കി, നന്നായി മഞ്ഞു മാറ്റിത്തരുമെങ്കിലും ഡ്രൈവ് വേ എന്ന വണ്ടി ഗരാജിലേയ്ക്കു കേറ്റുന്ന വഴിയും വാക് വേയും നമ്മളുതന്നെ ക്ലീന്‍ ചെയ്യണം. അമേരിയ്ക്കയില്‍ വന്നെറങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ പറഞ്ഞു പേടിപ്പിച്ച് വച്ചിരിയ്ക്കുന്നതാണ് “നമ്മുടെ ഡ്രൈവ് വേയിലോ വാക് വേയിലോ വല്ലവരും വീണാല്‍ അവര്‍ സ്യൂ ചെയ്യും. പിന്നെ കുടുംബം വില്‍ക്കേണ്ടിവരും കാശ് കൊടുക്കാനെന്ന്”. പൈസ ഒത്തിരി ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമില്ലാത്തതുകൊണ്ടും റിസ്ക് എടുക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്തതുകൊണ്ടും അല്‍പ്പം കഷ്ടപ്പാടാണേലും മഞ്ഞു മാറ്റിയേക്കാം എന്നു കരുതുന്നത്.
പിന്നെ നിങ്ങളുടെ അയല്പക്കത്ത് അല്‍പ്പം പ്രായമുള്ള വല്യപ്പനും വല്യമ്മയും കൂടെയാണെങ്കില്‍ കൂനിന്മേല്‍ കുരു എന്നു പറഞ്ഞതു പോലെ അവരുടെ മഞ്ഞുമാറ്റല്‍ കൂടെ നമ്മുടെ തലയിലാകും. സാരമില്ല ഈ ലോലമനസ്സുകാരുടെ ഓരോ ബുദ്ധിമുട്ടുകളേ!
രണ്ടുമൂന്നു ലേയര്‍ ഡ്രെസ്സിടീയ്ക്കാതെ പിള്ളേരെയും വെളിയിലിറക്കാന്‍ പറ്റില്ല. സ്വെറ്റര്‍, ജായ്ക്കറ്റ്, ക്യാപ്, ഗ്ലൌസ് തുടങ്ങി അനുസാരികള്‍ വേറേ. അതിനിടയിലായിരിയ്ക്കും പിള്ളേര്‍ക്ക് സ്നൊമാന്‍, ഇഗ്ലൂ, സ്നൊ സ്ലൈഡിങ്ങ് തുടങ്ങിയ ഐഡിയകള്‍ വരുന്നത്. കളിയ്ക്കാന്‍ ഇറങ്ങി തിരിച്ചു കേറേണ്ട താമസം തുടങ്ങും മൂക്കു ചീറ്റലും പിഴിച്ചിലും!

എങ്ങാനും കുറച്ച് സ്നോ അധികം വീണാല്‍ ഉടന്‍ സ്കൂളുകാര്‍ വിളിച്ച് സ്കൂള്‍ ക്ലോസിങ്ങ്, ഡിലേയ്ഡ് സ്റ്റാര്‍ട്ടിങ്ങ് അല്ലെങ്കില്‍ ഏര്‍ളി ക്ലോസിങ്ങ് എന്നു മെസ്സേജിടും. അപ്പനുമമ്മയും ജോലിചെയ്യുന്ന കുടുംബങ്ങളാണെങ്കില്‍ പിന്നെ ചുറ്റി. ആര്‍ക്കെങ്കിലും ലീവെടുക്കുകയോ താമസിച്ച് ഓഫീസില്‍ പോകുകയോ നേരത്തേ ഓഫീസില്‍ നിന്നിറങ്ങുകയോ ചെയ്യേണ്ടി വരും പിള്ളേരുടെ കൂടെ ഇരിക്കാന്‍. അല്ലെങ്കില്‍ ബേബി സിറ്ററെ അറേഞ്ച് ചെയ്യണം.
ഇതും പോരാണ്ട് വയസ്സും പ്രായവുമേറി വരുന്നു എന്ന നഗ്നസത്യം മുന്നില്‍ വന്നു നിന്നു പല്ലിളിച്ച് കാണിയ്ക്കുന്നതു പോലെ, ഈയിടെയായി തണുപ്പുകാലമാകുമ്പോളേയ്ക്കും സന്ധികള്‍ക്കെല്ലാം നല്ല വേദന. തണുപ്പ് വളരെ ഇഷ്ടപ്പെട്ടിരുന്ന എനിയ്ക്കു തന്നെ മടുത്തു തുടങ്ങിയിരിയ്ക്കുന്നു. പോരാത്തതിനു റ്റെക്സാസിലും, കാലിഫോര്‍ണിയായിലും, ഫ്ലോറിഡായിലുമുള്ള കൂട്ടുകാര്‍ അങ്ങോട്ട് ചെല്ലാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്യുന്നു. നോക്കട്ടെ എന്നു വിചാരിച്ചിരിയ്ക്കുമ്പോളാണ് ലോകത്തേറ്റവും തണുപ്പുള്ള, സ്ഥിരമായി ജനവാസമുള്ള, സ്ഥലമായ ഓയ്മിയകന്‍ എന്ന സൈബീരിയായിലെ പട്ടണത്തേക്കുറിച്ചുള്ള ഈ വീഡിയോ കണ്ടത്. അവരുടെയൊന്നും അനുഭവത്തിന്റെ ഏഴയല്പക്കത്ത് വരില്ലല്ലോ നമ്മുടേത് എന്നോര്‍ത്തപ്പോള്‍ തല്‍ക്കാലം ഇവിടെ തന്നെ തുടരാം എന്നു തീരുമാനിച്ചു!
പിന്നെ ഒബാമ ഭരിച്ച് ഭരിച്ച് ഞങ്ങളുടെ വീടിന്റെയൊക്കെ വിലയൊന്നു കൂടട്ടെ എന്നൊരു ചിന്തയും മനസ്സില്‍ വന്നില്ല എന്നു പറഞ്ഞാല്‍ അസത്യമാകും.

ഓ. ടോ.
കുറച്ചു മഞ്ഞ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് പോകാം എന്നുകരുതി വന്നതാണ്. പക്ഷേ കത്തി നീണ്ട് പോയി. ചിത്രങ്ങള്‍ കാണുന്നത് കൊള്ളാം പക്ഷേ ഔട് ഓഫ് ഫോക്കസാ, ഡെപ്ത് ഓഫ് ഫീല്‍ഡ് ശരിയായില്ല, അപ്പാടെ നോയിസ്സാ, ടങ്ങ്സ്റ്റണ്‍ വൈറ്റ് ബാലന്‍സാണോ, റെസോല്യൂഷന്‍ ശരിയായില്ല എന്നൊക്കെ പറഞ്ഞാല്‍ അയല്പക്കത്തെ ക്ലാര അമ്മൂമ്മേടെ തോക്കെടുത്തോണ്ട് വന്ന് ഷൂട്ടിടുവേ! ഇതു ഇന്നലെ ഓഫീസില്‍ പോകുന്ന വഴി എന്റെ പോയിന്റ് ആന്‍ഡ് ഷൂട് ക്യാമറയില്‍ ചുമ്മാ എടുത്തത്. ഇത് മഞ്ഞ് കാണാത്തവര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.