Showing posts with label മഞ്ഞുകാലം. Show all posts
Showing posts with label മഞ്ഞുകാലം. Show all posts

Wednesday, January 21, 2009

വസന്തവും ഹേമന്തവും ശിശിരവും-ചിത്രങ്ങളില്‍

ഈയിടെ ഫാരിങ്ങ്ടന്‍ ലെയ്ക്കിന്റെ പരിസരത്ത് കൂടി വീണ്ടും കടന്നു പോകേണ്ട ആവശ്യമുണ്ടായിരുന്നു. വസന്തകാലത്തും ഹേമന്തകാലത്തും അതിലെ പോയപ്പോള്‍ എടുത്ത പടങ്ങള്‍ ബ്ലോഗിലിട്ട കാര്യം ഓര്‍ത്തപ്പോള്‍ അതുവഴി ഒന്നു പോയി മഞ്ഞുകാലത്ത് അവിടം എങ്ങിനെയിരിക്കുന്നു എന്ന് നോക്കിക്കളയാം എന്ന് കരുതി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഏറ്റവും താഴ്ന്ന താപനില 5 ഡിഗ്രീ ഫാരന്‍ ഹീറ്റ് ( -15 ഡിഗ്രീ സെത്ഷ്യസ് )ആയിരുന്നതിനാല്‍ തടാകത്തിലെ വെള്ളം കട്ടിപിടിച്ചിരുന്നു.






ഫാരിങ്ടന്‍ ലേയ്ക്-വസന്തത്തില്‍







ഫാരിങ്ടന്‍ ലേയ്ക്-ഹേമന്തത്തില്‍








ഫാരിങ്ടന്‍ ലേയ്ക്-ശിശിരത്തില്‍



തടാകത്തിലെ കട്ടിപിടിച്ച വെള്ളത്തിന്‌ മുകളില്‍ കഴിഞ്ഞ ദിവസം വീണ മഞ്ഞും കൂടി ആയപ്പോള്‍ ഏതാണ്ട് വെള്ളപ്പരവതാനി വിരിച്ചതു പോലെയിരുന്നു. ഉറഞ്ഞുകിടക്കുന്ന വെള്ളത്തിന്‌ മുകളിലെ മഞ്ഞിലൂടെ ഒരു പിതാവ് തന്റെ പുത്രനെ ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ അടപ്പിലിരുത്തി വലിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു! പണ്ട് ചേട്ടന്‍ കമുകിന്‍ പാളയില്‍ എന്നെയിരുത്തി വലിച്ചുകൊണ്ട് നടന്നിരുന്നതോര്‍ത്തു പോയി!