Showing posts with label ഫോട്ടോസ്. Show all posts
Showing posts with label ഫോട്ടോസ്. Show all posts

Sunday, December 20, 2009

വീണ്ടും മഞ്ഞ്!


മഞ്ഞ് കാരണമുള്ള കഷ്ടപ്പാടിനേക്കുറിച്ച് പണ്ടൊന്നെഴുതിയിരുന്നു. അമേരിക്കയില്‍ ഒഫീഷ്യലായി തിങ്കളഴ്ചയാണ് വിന്റന്‍ തുടങ്ങുന്നതെങ്കിലും കര്‍ട്ടന്‍ റെയ്സറായി ഇന്നലെയും ഇന്നുമായി വീണ മഞ്ഞ് തകര്‍പ്പനായിരുന്നു. ഏതാണ്ട് രണ്ടടിയോളം! മഞ്ഞുമാറ്റി നടുവൊടിഞ്ഞ് വന്നിരുന്ന്, ചൂടുചായയും കുടിച്ച് കൊണ്ട്, കുറച്ച് ചിത്രങ്ങള്‍ ഇടാമെന്നു കരുതി.




സ്നോമാനെ ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ഡാകിനി ലുക്ക്




വെയിലുകൊള്ളുന്ന സ്നോമാന്‍



മഞ്ഞ്




എന്റെ വാനിന്റ്റെ കോലം!



ഇതൊരു റോഡായിരുന്നു!


അണ്ണാന്‍ കുഞ്ഞും തന്നാലായത്!



പുത്രന്റെ സൈക്കിള്‍



വീണ്ടും പഴയ റോഡ്





മഞ്ഞ് ഉണങ്ങിയ ഇലകളോട് ചെയ്യുന്നത്



ബാക്ക് യാര്‍ഡ്



കോപ്പന്‍ഹേഗന്‍ സ്പെഷ്യല്‍ ഗ്രീന്‍ സ്നോമാന്‍ (കണ്ണ് മുന്തിരിങ്ങ, മൂക്ക് കാരറ്റ്, വായ് പയര്‍, ബട്ടന്‍സ് പ്ളം, മഫ്ലര്‍ പേപ്പര്‍)




മഞ്ഞുമാന്റെ ഫ്രെന്‍ഡ് വ്യൂ




മഞ്ഞേ പോ!!!

ഇവിടെയുമുണ്ട് കുറച്ച് ചിത്രങ്ങള്‍

Thursday, November 13, 2008

പഴപ്പടങ്ങള്‍!

ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്നത് പുതിയ അറിവായിരുന്നു. ഇതാ കുറെ പഴങ്ങള്‍!




മംഗോസ്റ്റീന്‍ (Mangosteen-Garcinia mangostana)


സമര്‍പ്പണം: മുറ്റത്തെ മംഗോസ്റ്റീന്‍ മരത്തണലില്‍ ചാരുകസേരയില്‍ ഇരുന്നു എഴുതി മലയാളികളെ രസിപ്പിച്ച ആ മഹാനായ കഥാകാരന്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് .




ആനയിലുമ്പി (സ്റ്റാര്‍ ഫ്രൂട്ട് -Averrhoa Carambola)



സമര്‍പ്പണം: ഇലുമ്പിയുടെ ഗുണങ്ങള്‍ ബൂലോകര്‍ക്ക് പങ്കു വച്ച "ഇല്ലനക്കരിക്കും" (എവിടെ പോയോ എന്തോ?) "ദേവനും".





റമ്പുട്ടാന്‍ (Rambutan - Nephelium lappaceum)


സമര്‍പ്പണം : എല്ലാ ബൂലോകര്‍ക്കുമായി!




(എല്ലാം ഡോക്ടര്‍ നസീറിന്റെ ഫോട്ടോകള്‍)